ശ്രീനഗര്‍: പാക് അധീന കശ്മീര്‍ പാകിസ്താന്റെതാണെന്ന ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെയും നടന്‍ ഋഷി കപൂറിന്റെയും പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ രംഗത്ത്.
ജമ്മു സ്വദേശിയായ സുകേഷ് ഖജൂരിയയാണ് ഫാറുഖ് അബ്ദുള്ളയ്ക്കും ഋഷി കപൂറിനുമെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയത്. സി ആര്‍ പി സി 196 പ്രകാരം കേസ് എടുക്കണമെന്നാണ് സുകേഷ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാക് അധീന കശ്മീര്‍ പാകിസ്താന്റെതാണെന്ന ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററിലൂടെ ആയിരുന്നു ഋഷി കപൂറിന്റെ അഭിപ്രായ പ്രകടനം.
പാക് അധീന കശ്മീര്‍ പാകിസ്താന്റെതാണെന്ന ഫാറൂഖ് അബ്ദുള്ളയുടെ അഭിപ്രായത്തോട് യോജിക്കുന്നു എന്നായിരുന്നു ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്. സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
content highlights: pak occupied kashmir, farooq abdulla, rishi kapoor
Share this Article
Related Topics