ന്യൂഡല്‍ഹി: ശബരിമല ആചാരസംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ ശശി തരൂര്‍ എം.പി.യുടെ ചോദ്യത്തിന് മറുപടി നല്‍കവേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് നിലപാട് വ്യക്തമാക്കിയത്.
ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ എന്തെങ്കിലും നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയായിരുന്നു.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമായിരിക്കും നടപടികളെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
Content Highlights: Ravi shankar prasad, Sabarimala Women entry, lok sabha
Share this Article
Related Topics