ന്യൂഡല്‍ഹി: ഇന്ധല വില കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ഇന്ധന വില ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ധന വിലയില്‍ ദീര്‍ഘകാല പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ധനത്തിന്റെ നികുതി വരുമാനം രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍ കൊള്ളലാഭം കൊയ്യുകയാണ് എണ്ണക്കമ്പനികള്‍. കഴിഞ്ഞ സമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് മാസങ്ങളിവെ ഐ.ഒ.സിയുടെ ലാഭം 5218 കോടി രൂപയാണ്. 35 ശതമാനമാണ് ലാഭത്തിലെ വര്‍ദ്ധന. എച്ച്.പി.സി.എല്ലിന്റെ ലാഭം 1747 കോടിയാണ്.
Share this Article
Related Topics