ഭുവനേശ്വര്‍: അപൂര്‍വയിനത്തില്‍ പെട്ട പാമ്പിനെ ഒഡീഷ സ്വദേശിയില്‍ നിന്ന് പിടികൂടി. പാമ്പിനെ പ്രദര്‍ശിപ്പിച്ചാണ് ഈ യുവാവ് ഉപജീവനം നടത്തി വന്നിരുന്നത്. വടക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന പറക്കാന്‍ സാധിക്കുന്നയിനം പാമ്പാണിതെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യയില്‍ പാമ്പിനെ കൈവശം വെയ്ക്കുന്നത് കുറ്റകരമാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പിടികൂടിയ പാമ്പിനെ വനത്തിലേക്ക് തുറന്നു വിടുമെന്നും ഭുവനേശ്വര്‍ വനംവകുപ്പിന്റെ വക്താവ് അറിയിച്ചു.
വന്യജീവി സംരക്ഷണനിയമമനുസരിച്ച് വന്യജീവികളെ കൈവശം വെയ്ക്കുന്നതും അവയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതും തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പറക്കാന്‍ കഴിവുള്ള പാമ്പുകളുടെ വിഷപ്പല്ലുകള്‍ക്ക് നീളം കുറവാണ്. കൂടാതെ താരതമ്യേന വിഷം കുറവുള്ള പാമ്പുകളാണിവ. സാധാരണയായി പല്ലി, തവള, എലി, പക്ഷികള്‍ എന്നിവയാണ് ഇവയുടെ ഇര.
Content Highlights: Rare Flying Snake Seized From Odisha Man