ഹൈദരാബാദ്: റംസാന്‍ കാലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് പോളിങ് ശതമാനത്തെ ബാധിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇതുസംബന്ധിച്ച് ചില പാര്‍ട്ടികള്‍ മുന്നോട്ടുവച്ച ആശങ്കകള്‍ അദ്ദേഹം തള്ളി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. റംസാന്‍ കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് മുസ്‌ലിം വിഭാഗക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍, പോളിങ് ശതമാനം കുറയുമെന്ന വാദം തെറ്റാണെന്ന് ഒവൈസി അവകാശപ്പെട്ടു.
അത്തരത്തിലൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പോളിങ് ശതമാനം ഉയരുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുഷ്ടശക്തികളെ കീഴ്‌പ്പെടുത്താനുള്ള അവസരം ജനം വിനിയോഗിക്കും. വോട്ടുചെയ്യുകയെന്ന ഭരണഘടനാ ബാധ്യത എല്ലാവരും നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
റംസാന്‍ കാലത്ത് പോളിങ് ശതമാനം കുറയുന്നത് ബിജെപിക്ക് ഗുണംചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. പശ്ചിമംബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ, പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം തള്ളി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ആരോപിച്ചിരുന്നു.
Content Highlights: Ramzan fasting, Lok Sabha polls, Asaduddin Owaisi