ന്യൂഡൽഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ നിലവിലെ ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് തല്‍സ്ഥാനം രാജിവെച്ചു.
പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ കേശരി നാഥ് ത്രിപാദി താത്ക്കാലികമായി ബീഹാറിന്റെ കൂടി അധികച്ചുമതല നിര്‍വ്വഹിക്കും.
ചൊവ്വാഴ്ച്ച സമര്‍പ്പിച്ച രാജിക്കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. ചൊവ്വാഴ്ച്ച രാവിലെ രാമനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ രാംനാഥ് കോവിന്ദ് 2015ലാണ് ബിഹാർ ഗവർണറായി സ്ഥാനമേൽക്കുന്നത്.
Share this Article
Related Topics