ന്യൂഡല്‍ഹി: ശുചീകരണത്തൊഴിലാളികളുടെയും ഐ എ എസുകാരുടെയും ശമ്പളത്തില്‍ തുല്യത കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രിയും എല്‍ ജെ പി (ലോക് ജനതാ പാര്‍ട്ടി) നേതാവുമായ രാം വിലാസ് പാസ്വാന്‍.
എല്‍ ജെ പിയുടെ തൊഴിലാളി വിഭാഗം സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ശുചീകരണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബഹുമാനം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഐ എഎസുകാരുടേതിന് തുല്യമായ ശമ്പളം നല്‍കണം- അദ്ദേഹം പറഞ്ഞു.
യന്ത്രസഹായമില്ലാതെ മാലിന്യക്കുഴികളും മാന്‍ഹോളുകളും വൃത്തിയാക്കുന്നത് പലപ്പോഴും തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കാറുണ്ട്. അതിനാല്‍ മാലിന്യക്കുഴികളും മാന്‍ഹോളുകളും യന്ത്രസഹായമില്ലാതെ വൃത്തിയാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Ram vilas paswan wants salary of Sanitation workers equal to IAS Officers
Share this Article
Related Topics