പാരിസ്: ഇന്ത്യന്‍ വ്യോമസേനക്കായി ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 36 യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാജ്‌നാഥ് ഫ്രാന്‍സില്‍ എത്തിയിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും രാജ്‌നാഥ് സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വ്യോമ ദിനത്തോടനുബന്ധിച്ച് മെരിഗ്നാക് വ്യോമത്താവളത്തില്‍ വെച്ചാണ് രാജ്‌നാഥ് സിങ് രാജ്യത്തിന്റെ വ്യോമ ശേഷിക്ക് വന്‍മുതല്‍ക്കൂട്ടാകുന്ന ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങുക. റഫാല്‍ ജെറ്റ് ഏറ്റുവാങ്ങുന്നതിന് മുമ്പായി അദ്ദേഹം ആയുധ പൂജയും നടത്തും.
ഏറ്റുവാങ്ങിയ ശേഷം രാജ്‌നാഥ് സിങ് റഫാലില്‍ പറക്കും. ഫ്രഞ്ച് പൈലറ്റാകും വിമാനം പറത്തുക. ആര്‍.ബി.01 എന്ന ടൈല്‍ നമ്പറാണ് ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ റഫാല്‍ വിമാനത്തിന്റേതെന്ന് പുതുതായി സ്ഥാനമേറ്റ വ്യോമസേന മേധാവി ആര്‍.കെ.എസ്.ഭദുരിയ പറഞ്ഞു.
ബുധനാഴ്ച രാജ്‌നാഥ് സിങ് ഫ്രഞ്ച് സായുധസേന മന്ത്രിയുമായി വാര്‍ഷിക പ്രതിരോധ ചര്‍ച്ച നടത്തും. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേധാവികളേയും അദ്ദേഹം കാണുന്നുണ്ട്.
Content Highlights: Rajnath Singh To Receive First Rafale Aircraft
Share this Article
Related Topics