ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആയുധപൂജ നടത്തുന്ന പതിവ് ഇത്തവണയും മുടക്കില്ല. എന്നാല്‍ ഇത്തവണ അത് അങ്ങ് ഫ്രാന്‍സിലെ പാരീസിലായിരിക്കുമെന്ന് മാത്രം. റഫാല്‍ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നത്.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും രാജ്‌നാഥ് സിങ് എല്ലാ വര്‍ഷവും ആയുധ പൂജ നടത്താറുണ്ടായിരുന്നു. ഇത്തവണ പ്രതിരോധ മന്ത്രി എന്ന നിലയിലും രാജ്‌നാഥ് സിങ് തന്റെ പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചു.
ഫ്രാന്‍സിലേക്ക് ഉടന്‍ യാത്രതിരിക്കുന്ന രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടി നിര്‍മിച്ച ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങും.
ഹിന്ദു വിശ്വാസ പ്രകാരം മഹാനവമി നാളില്‍ ആയുധങ്ങള്‍ ദേവിയ്ക്കു മുന്നില്‍ പൂജയ്ക്കു വയ്ക്കുന്നത് കര്‍മ്മ മാര്‍ഗത്തില്‍ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തില്‍ പ്രവര്‍ത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നില്‍ പൂജയ്ക്കായി വയ്ക്കുന്നു.
content highlights: Rajnath Singh to perform 'Shastra pooja' in France this Dushehra
Share this Article
Related Topics