ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ ബി ജെ പിക്ക് പങ്കില്ലെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഞങ്ങളുടെ പാര്‍ട്ടി മറ്റേതെങ്കിലും പാര്‍ട്ടിയുടെ എം എല്‍ എമാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നില്ല. - സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് കാരണം ബി ജെ പിയാണെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോണ്‍ഗ്രസില്‍ രാജി സമര്‍പ്പിക്കുന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയാണ്. അത് തുടങ്ങിവെച്ചത് ഞങ്ങളല്ല. അദ്ദേഹം തന്നെ ആളുകളോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കള്‍ വരെ രാജിവെക്കുകയാണ്- അധ്യക്ഷപദത്തില്‍നിന്നുള്ള രാഹുലിന്റെ രാജിയെയും തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതിനെയും പരോക്ഷമായി സൂചിപ്പിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു.
content highlights: rajnath singh on karnataka political crisis
Share this Article
Related Topics