ന്യൂഡല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കി.
ദിവസങ്ങളായിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. പോലീസ് കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിനായി എ.സി.പിയുടെ നേത്യത്വത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം രൂപീകരിക്കാനാണ് തീരുമാനം.
വിദ്യാര്‍ഥിയെ കണ്ടെത്താന്‍ നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ 20 മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു. ജെ.എന്‍.യു ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഒന്നാംവര്‍ഷ എം.എസ്.സി വിദ്യാര്‍ഥിയെ കാണാതായത്.
Share this Article
Related Topics