ചെന്നൈ: സിനിമാതാരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. കമല്‍ ഹാസല്‍ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. ജനങ്ങളുടെ വിശ്വാസം നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
കമല്‍ ഹാസനും താനും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ്. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രജനീകാന്ത് പറഞ്ഞു. ബുധനാഴ്ചയാണ് മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമല്‍ ഹാസല്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്.
കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും രജനീകാന്ത് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം അറിയിച്ചിരുന്നു.
കമല്‍ ഹാസനും രജനികാന്തും രണ്ട് പാര്‍ട്ടി രൂപീകരിച്ചാലും പരസ്പര ബഹുമാനം ഉറപ്പാക്കുന്നതിനായി രജനീകാന്തുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വ്യാഴാഴ്ച കമല്‍ ഹാസല്‍ ഒരു തമിഴ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച കമല്‍ ഡിഎംകെ നേതാവ് കരുണാനിധിയെയും സന്ദര്‍ശിച്ചിരുന്നു.
Share this Article
Related Topics