ന്യൂഡല്‍ഹി: അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വെ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ ഇടങ്ങളിലായി തീവണ്ടികള്‍ പാളം തെറ്റി നൂറൂ കണക്കിന് ജീവനുകളാണ് രാജ്യത്ത് പൊലിഞ്ഞത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തികാതിരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ വിന്യാസം.
ട്രാക്കിലെ അറ്റക്കുറ്റപണികള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ നിരീക്ഷിക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കും. ഇതിനായി മികച്ച സാങ്കേതികതയുള്ള ക്യാമറകള്‍ വാങ്ങാന്‍ റെയില്‍വെ വിവിധ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശിലെ ജബല്‍പുര്‍ ആസ്ഥാനമായുള്ള മധ്യ-പടിഞ്ഞാറന്‍ റെയില്‍വ സോണില്‍ ഇതിനകം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി തുടങ്ങി. ജബല്‍പുര്‍, ഭോപ്പാല്‍, കോട്ട എന്നീ ഡിവഷനുകളിലാണ് പരീക്ഷണം നടത്തുന്നത്.
ട്രാക്കിലെ അറ്റക്കുറ്റപണികള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പുറമെ സീസണുകളിലെ ജനക്കൂട്ട നിയന്ത്രണത്തിനും ഡ്രോണുകളെ ഉപയോഗിക്കും.
Share this Article
Related Topics