മംഗലാപുരം: സഹയാത്രികയുടെ ട്വീറ്റ് തുണയായി, വിശന്നു കരഞ്ഞ കുഞ്ഞിന് പാലുമായി കൊങ്കണ്‍ റെയില്‍വേ എത്തി. ഹാപ്പ- തിരുന്നല്‍വേലി എക്പ്രസില്‍ യാത്ര ചെയ്ത അഞ്ച് മാസം പ്രായമുള്ള കുട്ടിക്കാണ് റെയില്‍വേ പാല്‍ എത്തിച്ച് നല്‍കിയത്.
തിരുനെല്‍വേലിയില്‍ നിന് ട്രെയിനില്‍ കയറിയ ദമ്പതികള്‍ കുട്ടിക്കായി കരുതിയിരുന്ന പാല്‍ ചൂടുമൂലം കേടായി. ട്രെയിന്റെ പാചകപ്പുരയിലും പാല്‍ ഉണ്ടായിരുന്നില്ല. ട്രെയിനിന്റെ അടുത്ത സ്‌റ്റേഷനായ രത്‌നഗിരിയില്‍ എത്തിയാല്‍ മാത്രമേ പാല്‍ ലഭിക്കുമായിരുന്നുള്ളൂ.
കുട്ടി വിശന്ന് കരഞ്ഞതോടെയാണ് സഹയാത്രികയായ നേഹ ബാപ്‌റ് സംഭവം ട്വീറ്റ് ചെയ്തത്. മുംബൈയിലും പൂനൈയിലും നാസിക്കിലുമുള്ള നേഹയുടെ സുഹൃത്തുക്കള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ട ട്വീറ്റ് കൊങ്കണ്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇതിനെ തുടര്‍ന്ന് റെയില്‍വേ അധികാരികള്‍ കുട്ടിക്കുള്ള പാല്‍ കോലാട് സ്‌റ്റേഷനില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
Share this Article
Related Topics