ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സംഭാവനകള്‍ അനുസ്മരിച്ച് മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഓഗസ്റ്റ് 20നാണ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികം.
'ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി കോണ്‍ഗ്രസ് രാജ്യമെമ്പാടും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. അദ്ദേഹത്തെ ആദരിക്കാന്‍ ഈ ആഴ്ചയിലെ ഓരോ ദിവസവും, അദ്ദേഹത്തിന്റെ നിരവധി നേട്ടങ്ങളിലൊന്ന് ഉയര്‍ത്തിക്കാട്ടും.' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ വിവരസാങ്കേതികവിദ്യ വിപ്ലവം രാജീവ് ഗാന്ധിയുടെ വലിയ നേട്ടങ്ങളിലൊന്നാണന്ന് ട്വീറ്റ് ചെയ്ത രാഹുല്‍, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഐടി നേട്ടങ്ങള്‍ എടുത്തുകാട്ടുന്ന 55 സെക്കന്‍ഡ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
Content Highlight: Rahul recalls Rajiv Gandhi's achievements in IT and Telecom
Share this Article
Related Topics