ന്യൂഡല്‍ഹി: തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസമിലെ മാട്ടിയയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തടവുകേന്ദ്രത്തിന്റെ ബിബിസി വീഡിയോ സഹിതം ട്വീറ്റ് ചെയ്താണ് രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്.
ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നു എന്ന തലക്കെട്ടിലാണ് രാഹുല്‍ ഗാന്ധി വീഡിയോ ട്വീറ്റ് ചെയ്തത്. #JhootJhootJhoot എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു ട്വീറ്റ്.
മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസമിലെ മാട്ടിയയില്‍ നിര്‍മിക്കുന്നത്. ഏകദേശം 46 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.
Share this Article
Related Topics