രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് എം.കെ സ്റ്റാലിന്‍


അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കിയാല്‍ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. ഒരു രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാഹുലിനുണ്ട്. അദ്ദേഹത്തിന്റെ കൈകളെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, നടന്‍ രജ്നികാന്ത്, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ച വേദിയിലായിരുന്നു സ്റ്റാലിന്റെ അഭിപ്രായ പ്രകടനം.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ലാണ് പ്രമുഖ നേതാക്കള്‍ അണിനിരന്നത്. സോണിയ ഗാന്ധിയാണ് പ്രതിമ അനാച്ഛദനം ചെയ്തത്. രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.

അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കിയാല്‍ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. ഒരു രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ആദര്‍ശങ്ങളെ നശിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സുപ്രീംകോടതി, റിസര്‍വ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. അത് പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

Content Highlights: Rahul Gandhi, Should Be PM, MK Stalin,Chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram