ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്താന്‍ തള്ളിക്കളഞ്ഞു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ ഇന്ത്യ കൈമാറിയത്.
എന്നാല്‍ ഇതിനു നല്‍കിയ മറുപടിയില്‍ ഇന്ത്യയുടെ കണ്ടെത്തലുകളെ പാകിസ്താന്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്നുമാണ് പാകിസ്താന്‍ നല്‍കിയ മറുപടി.
ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്‌തെങ്കിലും ഇവരുടെ ഭീകരവാദ ബന്ധം തെളിയിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പാകിസ്താന്‍ പറയുന്നു. പുതിയ തെളിവുകള്‍ ഇന്ത്യ നല്‍കുകയാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് പാകിസ്താന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ ഇന്ത്യന്‍ഹൈക്കമ്മീഷണര്‍ക്ക് പാക് വിദേശകാര്യ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്.
Content Highlights: Pulwama Attack; Pakistan Denied evidence gave by India
Share this Article
Related Topics