പൂന: അനധികൃതമായി ആയുധം കൈയില്‍ വച്ചതിന്റെ പേരില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മോചനത്തിനെതിരെ പ്രതിഷേധം. സഞ്ജയ് ദത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പൂനയിലെ യേരവാദ സെന്‍ട്രല്‍ ജയിലിന് മുമ്പിലെത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ദത്ത് ശിക്ഷാ കാലാവധി തികച്ചിട്ടില്ലെന്നും ഇളവ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സഞ്ജയ് ദത്തിന്റെ മോചനത്തെ ചോദ്യം ചെയ്ത് പ്രദീപ് ഭാലേകര്‍ മുംബൈ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
Share this Article
Related Topics