തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം; തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍


1 min read
Read later
Print
Share

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയെ നേരിട്ടുകാണണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃപ്തി ദേശായിയുടെ പ്രതിഷേധം.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയെ നേരിട്ടുകാണണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. യുവ ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കത്ത് നല്‍കണമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ അത് സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനുപിന്നാലെയാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് മാറ്റി.

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ പോകാനും വിവാഹത്തില്‍ പങ്കെടുക്കാനും സമയമുള്ള മുഖ്യമന്ത്രി ഇതുവരെ കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ സന്ദര്‍ശിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ കാര്യക്ഷമതയില്ല. യുവതിയെ കാണാനില്ലെന്ന പരാതിയിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടായി തുടങ്ങിയവയാണ് തൃപ്തി ദേശായിയുടെ ആരോപണങ്ങള്‍. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Content Highlights: protest at telangana cm house; trupti deasai detained by police

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019


mathrubhumi

1 min

രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്

Jan 10, 2017


mathrubhumi

1 min

രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

Feb 17, 2017