ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയില്‍ വന്‍ സെക്‌സ് റാക്കറ്റ് പോലീസ് വലയിലായി. സംഘത്തില്‍ അകപ്പെട്ട സിനിമാ നടിയെ പോലീസ് രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയത്. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അധികൃതര്‍ അറിയിച്ചു. ആഗ്ര സ്വദേശിനിയാണ് പോലീസ് രക്ഷപ്പെടുത്തിയ നടി.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെയെത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍നിന്ന് 20,000 രൂപവീതമാണ് വാങ്ങിയിരുന്നത്. അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
Content Highlights:Prostitution racket busted in Hyderabad, police rescue actress
Share this Article
Related Topics