ഉത്തര്‍പ്രദേശില്‍ 60,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം; റെക്കോഡ് നേട്ടമെന്ന് പ്രധാനമന്ത്രി


2 min read
Read later
Print
Share

റിലയന്‍സ് ജിയോ 10,000 കോടിയും ബിഎസ്എന്‍എല്‍ 5000 കോടി രൂപയും ആണ് ഉത്തര്‍പ്രദേശിനായി നിക്ഷേപമിറക്കുന്നത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 60,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 81 പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ ഈ വര്‍ഷമാദ്യം സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ ഒപ്പുവച്ച ധാരണാപത്രങ്ങള്‍ പ്രകാരമുള്ള പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതികളിലൂടെ 2.1 ലക്ഷം തൊഴിലവസരങ്ങള്‍ ഉത്തര്‍പ്രദേശില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഇത്രയും വലിയ മുതല്‍മുടക്കില്‍ നിരവധി പദ്ധതികള്‍ ഒന്നിച്ച് നടപ്പാക്കുന്നത് റെക്കോഡ് നേട്ടമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഴയ സമ്പ്രദായങ്ങളെ പൊളിച്ചെഴുതി ചുരുങ്ങിയ സമയത്തിനുള്ളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഈ തീരുമാനം ഉത്തര്‍പ്രദേശ് ഇന്നുവരെ കാണാത്ത രീതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് പുതിയ ദിശ നല്കുന്ന മികച്ച കാല്‍വയ്പ് കൂടിയായിരിക്കും ഇത്. ഡിജിറ്റല്‍ രംഗത്തെ അടിസ്ഥാനസൗകര്യ വികസനം ഉത്തര്‍പ്രദേശിന് പുതിയ മുഖം നല്‍കുമെന്നും മോദി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിസിനസ് രംഗത്തെ പ്രമുഖരായ ഗൗതം അദാനി, കുമാരമംഗലം ബിര്‍ള തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിക്ഷേപകസംഗമം സംഘടിപ്പിച്ചത്. ഊര്‍ജ ഉല്പാദനം, അടിസ്ഥാനസൗകര്യവികസനം, ഐടി-ഇലക്ട്രോണിക് രംഗത്തെ വികസനം, വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച തുടങ്ങിയവ ലക്ഷ്യമിട്ട് 4.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനസര്‍ക്കാര്‍ ഉന്നം വച്ചത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ 60,000 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്ക് ധാരണയാവുകയും ചെയ്തു.

റിലയന്‍സ് ജിയോ 10,000 കോടിയും ബിഎസ്എന്‍എല്‍ 5000 കോടി രൂപയും ആണ് ഉത്തര്‍പ്രദേശിനായി നിക്ഷേപിക്കുന്നത്. ഇവയ്ക്ക്‌ പുറമേ ഇന്‍ഫോസിസ് (5000 കോടി), ടിസിഎസ് (2500 കോടി), അദാനി പവ്വര്‍ (2500 കോടി) പേടിഎം (3500 കോടി) എന്നിവയാണ് നിക്ഷേപമിറക്കാന്‍ തയ്യാറായിട്ടുള്ള പ്രധാന സംരംഭകര്‍.

content highlights: projects worth Rs 60,000 crore launches in Uttarpradesh, PM Modi in Uttarpradesh, Yogi Adityanath, projects worth Rs 60,000 crore in Lucknow,create about 2.1 lakh jobs in Uttarpradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അസാധു നോട്ടുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍

Apr 27, 2017


mathrubhumi

1 min

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ എ.ബി.വി.പി.ക്ക്; ഒരു സീറ്റില്‍ എന്‍.എസ്.യു.ഐ

Sep 13, 2019


mathrubhumi

1 min

പാര്‍ലമെന്റ് ആക്രമണ വാര്‍ഷികം: വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Dec 14, 2015