ഛണ്ഡീഗഡ്: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരിന്ദര്‍ സിംഗ്. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിയങ്കക്ക് അനുകൂലമായി ശശി തരൂര്‍ എം.പി അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് അമരീന്ദറും രംഗത്തെത്തിയത്.
പ്രിയങ്ക നേതൃസ്ഥാനത്ത് വന്നാല്‍ എല്ലാവരുടേയും പിന്തുണ ഉറപ്പാണ്. രാജ്യം ഒരു യുവ നേതാവിനെ അംഗീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ഇന്ദിരാഗാന്ധിയുടെ ഛായയും പ്രഭാവവും കൊച്ചു മകളായ പ്രിയങ്കക്കുണ്ട്. ഇതിനകം തന്നെ സംഘടനാ പാടവം തെളിയിച്ച പ്രിയങ്ക പാര്‍ട്ടിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ്. ഇതെല്ലാം പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായ ഘടകങ്ങളാണ്. വരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content highlights: Punjab CM Capt A Singh on being asked if Priyanka Gandhi Vadra would be right choice for Congress President
Share this Article
Related Topics