രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്


1 min read
Read later
Print
Share

വലിയ തുകയുടെ നോട്ടുകള്‍ പ്രിന്റ് ചെയ്യാനും കൈമാറ്റം ചെയ്യാനും എളുപ്പമാണ്. കണ്ടെത്താന്‍ പ്രയാസവും.

രായ്പുര്‍: നോട്ടു പിന്‍വലിക്കലിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബ രാംദേവ്. 2000ന്റെ കള്ള നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

വലിയ തുകയുടെ നോട്ടുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നത് നോട്ടു പിന്‍വലിക്കലിന് മുമ്പുണ്ടായിരുന്ന സാഹചര്യം പുനസൃഷ്ടിക്കാന്‍ ഇടയാക്കും. വലിയ തുകയുടെ നോട്ടുകള്‍ പ്രിന്റ് ചെയ്യാനും കൈമാറ്റം ചെയ്യാനും എളുപ്പമാണ്. കണ്ടെത്താന്‍ പ്രയാസവും. 2000ന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. രാംദേവ് പറഞ്ഞു.

ഭാവിയില്‍ പണരഹിത സമ്പത്ത് വ്യവസ്ഥ എന്ന നിലയിലേക്ക് നമ്മള്‍ മാറും. ഡിജിറ്റല്‍ രൂപത്തിലേക്ക്‌ മാറുന്നതോടെ സമ്പത്ത് വ്യവസ്ഥ സുതാര്യമാകുകയും ഉത്തരവാദിത്വം കൂടുകയും ചെയ്യും.

രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ ശക്തമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നത്. എന്നാല്‍ നല്ല ദിവസങ്ങള്‍ക്കായി രാഷ്ട്രീയക്കാരെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ മാത്രം ആശ്രയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ജനങ്ങളും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

തമിഴ്‌നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം: സുപ്രീം കോടതി

Sep 27, 2016


mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ സമിതി ശുപാര്‍ശ ചെയ്യില്ല

Oct 17, 2016