ന്യൂഡൽഹി: സഖ്യകക്ഷികളുമായി ആലോചിക്കാതെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ബിജെപി തീരുമാനിച്ചതെന്ന് ശിവസേന.
'രാംനാഥ് കോവിന്ദിന്റെ പേര് മുമ്പ് ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചപ്പോഴാണ് പേര് വിവരം വെളിപ്പെടുന്നത്', ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ തീരുമാനമറിയിച്ചു കൊണ്ട് റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ പേര് വ്യക്തമാക്കാതെയാണ് ശിവസേനയുമായി ചര്‍ച്ച നടത്തിയതെന്നും ആര്‍ക്ക് വോട്ടു ചെയ്യുമെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കൂവെന്നും ശിവസേന വക്താവ് പറഞ്ഞു
Share this Article
Related Topics