ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടേത് അനുകരണീയമായ പ്രതിബദ്ധതയും മനക്കരുത്തും- രാഷ്ട്രപതി


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി രാഷ്ട്രപതി അറിയിച്ചത്.

ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായി ഐ എസ് ആര്‍ ഒയിലെ മുഴുവന്‍ അംഗങ്ങളും പ്രകടിപ്പിച്ചത് അനുകരണീയമായ പ്രതിബദ്ധതയും ധൈര്യവുമാണ്. രാജ്യം ഐ എസ് ആര്‍ ഒ യുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാം ശുഭമായി അവസാനിക്കട്ടേയെന്ന് പ്രത്യാശിക്കാം- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഐ എസ് അര്‍ ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മസമര്‍പ്പണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ചന്ദ്രയാന്‍2 ദൗത്യത്തില്‍ ഐ എസ് ആര്‍ ഒ ടീമിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മസമര്‍പ്പണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണ്. നിങ്ങളുടെ കഷ്ടപ്പാടുകള്‍ വ്യര്‍ത്ഥമാകില്ല. ഇത് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് അടിത്തറയാകും.- രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ന് ഇന്ത്യയിലും ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരിലും ഞങ്ങള്‍ അഭിമാനം കൊള്ളുകയാണ്. അവസാന നിമിഷത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായെങ്കിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മനക്കരുത്തും കഠിനപരിശ്രമവും ചരിത്രത്തില്‍ ഇടം നേടുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഐ എസ് ആര്‍ ഒ ടീമും ഒരു ദിവസം ചന്ദ്രയാന്‍ 2 യാഥാര്‍ഥ്യമാക്കും- ഭൂട്ടാന്‍ പ്രധാനമന്ത്രി ലോത്തെ ഷെറിംഗ് പറഞ്ഞു.

നമ്മള്‍ പൂര്‍വാധികം ശക്തിയോടെ തിരികെ വരും. ഇന്ത്യയിലെ 100 കോടി ജനങ്ങളുടെ സ്വപ്‌നം ഒത്തൊരുമിച്ച് നേടിയെടുക്കുന്നതില്‍ ഐ എസ് ആര്‍ ഒയുടെ മനോധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു.-ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

Content Highlights: President Ramnath Kovind congatulate ISRO team on Chandrayaan 2

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

Feb 17, 2017


mathrubhumi

1 min

രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്

Jan 10, 2017


CHAINA

1 min

ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചൈനയിലെ സർവകലാശാല ക്യാമ്പസിൽ മരിച്ചനിലയില്‍ കണ്ടെത്തി

Aug 2, 2021