ന്യൂഡല്‍ഹി: രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും പ്രശംസിച്ച് രാംനാഥ് കോവിന്ദ്.
70-സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം സ്വച്ഛ്ഭാരത് പദ്ധതിയേയും ശ്ലാഘിച്ചു സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ അസഹിഷ്ണുതയേയും അക്രമങ്ങളേയും വിമര്‍ശിച്ചു പ്രണബ് മുഖര്‍ജി സംസാരിച്ചത് വാര്‍ത്തയായിരുന്നു.
രാംനാഥ് കോവിന്ദിന്റെ കന്നിപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
- 70-ാം സ്വാതന്ത്ര്യദിനത്തില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു
- രാജ്യത്തെ പാവപ്പെട്ടവരുടേയും ഗ്രാമങ്ങളുടെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് സ്വതന്ത്ര്യഇന്ത്യ എന്ന ആശയത്തിന് ശക്തിയേക്കിയത്.
- രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയവരോട് നാം എന്നും കടപ്പെട്ടിരിക്കും.
- സര്‍ക്കാര്‍ സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും പരിസരം ശുചിയായി സൂക്ഷിക്കുകയെന്നത് നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.
- സര്‍ക്കാരിന് നിയമങ്ങള്‍ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും മാത്രമേ സാധിക്കൂ. അത് പാലിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്.
- സങ്കീര്‍ണമായ നികുതി സംവിധാനത്തെ പരിഷ്‌കരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉത്തരവാദിത്തം നമ്മുക്കെല്ലാവര്‍ക്കും ഉണ്ട്.
- നികുതി കൃത്യമായി അടയ്ക്കുക വഴി രാഷ്ട്രനിര്‍മ്മാണത്തില്‍ ഒരു പങ്കുവഹിക്കാന്‍ നമ്മുക്കേവര്‍ക്കും സാധിക്കും.
- അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ അനിവാര്യമാണ്.
- സത്യസന്ധമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളെ നോട്ട് നിരോധനം ശക്തിപ്പെടുത്തി. ലോകം ഇന്ന് ഇന്ത്യയെ മതിപ്പോടെ നോക്കുവാന്‍ ഒരു കാരണം നോട്ട് നിരോധനമാണ്.
- സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലം സമൂഹത്തിലെ എല്ലാവരിലുമെത്തിയെന്ന് ഉറപ്പാക്കുവാന്‍ നമ്മള്‍ ഏവരും ബാധ്യസ്ഥരാണ്.
- 2020-ല്‍ നടക്കുന്ന ടോക്യോ ഒളിംപിക്‌സ് ലോകത്തിന് മുന്നില്‍ നമ്മുടെ കരുത്ത് കാണിക്കാനുള്ള മറ്റൊരു അവസരമാണ്.
- പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കുക എന്നത് നമ്മുടെയെല്ലാം ലക്ഷ്യമാണ്. അവിടെ ദാരിദ്രം എന്നൊരു അവസ്ഥയുണ്ടാവാന്‍ പാടില്ല.