ഷിംല: വരുന്ന തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജീവിതക്കില്‍ മറക്കാനാവാത്ത ദിവസമായിരിക്കും. കാരണം, ഒരിക്കല്‍ അപമാനിതനായി ഇറങ്ങി പോരേണ്ടി വന്ന രാഷ്ട്രപതി ഉദ്യാനമായ മാഷോബ്രാ റിട്രീറ്റില്‍ തിങ്കളാഴ്ച്ച അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥിയായെത്തുകയാണ്.
രാഷ്ട്രപതി എന്ന നിലയില്‍ ഔദ്യോഗീക ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം ഷിംലയിലെ രാഷ്ട്രപതി ഉദ്യാനത്തിലെത്തുന്നത്. ഗവര്‍ണര്‍ എന്ന നിലയില്‍ നിരസിക്കപ്പെട്ട എല്ല ഉപചാരങ്ങളും രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹത്തിന് നേട്ടമാകും.
2017 ജൂണ്‍ മാസം രാംനാഥ് കോവിന്ദും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നതിനായി ഹിമാചല്‍ ഗവര്‍ണറായിരുന്ന ആചാര്യ ദേവ്‌രതിന്റെ ക്ഷണം സ്വീകരിച്ച് ഷിംലയിലെത്തിയിരുന്നു. ഇവിടുത്തെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി ചരിത്ര സ്മാരകമായ പ്രസിഡന്റ് ഉദ്യാനം സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാല്‍, അദ്ദേഹത്തിനും കുടുംബത്തിനും അവിടെ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പക്ഷേ, അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാനോ പരാതി നല്‍കാനോ അദ്ദേഹം ശ്രമിച്ചിരുന്നില്ല.
1850-ല്‍ നിര്‍മിച്ച റിട്രീറ്റ് പ്രസിഡന്റിന്റെ ഓഫീസിന്റെ നിയന്ത്രണത്തിലാണ്.
തിങ്കളാഴ്ച അദ്ദേഹം നടത്തുന്ന സന്ദര്‍ശനത്തില്‍ ഡോ. യശ്വന്ത് സിങ് പര്‍മാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ഫോറസ്ട്രിയുടെ ഒമ്പതാമത് കണ്‍വോക്കേഷനില്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആചാര്യ ദേവ്‌രത്, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.