ന്യൂഡൽഹി: കോണ്‍ഗ്രസ്സുമായി യാതൊരു വിധ രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് നിന്ന് സിപിഎം പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷ അംഗങ്ങള്‍. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ധാരണ വേണ്ട എന്ന കാരാട്ടിന്റെ നിലപാടിനെ പിബിയിലെ 9അംഗങ്ങൾ അനുകൂലിച്ചപ്പോൾ ആറ് അംഗങ്ങള്‍ യെച്ചൂരിക്കൊപ്പം നിന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള രാഷ്ട്രീയ പ്രമേയത്തിനായാണ് കരട് രേഖ തയ്യാറാക്കിയത്.
കഴിഞ്ഞ മാസം ഒക്ടോബറില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി യോഗങ്ങളിലുള്ള സമാന സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് ഈ നിലപാടില്‍ നിന്ന് വ്യക്തമാവുന്നത്. നേരത്തെ കോണ്‍ഗ്രസ്സുമായുള്ള സിപിഎമ്മിന്റെ ധാരണയില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടാകാത്തതിനാലാണ് രാഷ്ട്രീയ പ്രമേയ രേഖയുടെ അന്തിമ കരടിന് രൂപം നല്‍കാന്‍ കേന്ദ്രകമ്മറ്റി വിഷയം പിബിക്ക് വിട്ടത്.
ഈ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സീതാറാം യെച്ചൂരി തന്റെ മുന്‍ നിലപാട് അല്‍പം മയപ്പെടുത്തി കൊണ്ടാണ് രംഗത്തു വന്നത്. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണ്ട എന്നും അതേ സമയം തിരഞ്ഞെടുപ്പ് അടവുകള്‍ സ്വീകരിക്കാമെന്നുമുള്ള നയമാണ് യെച്ചൂരി സ്വീകരിച്ചത്. ഇതാണ് പോളിറ്റ് ബ്യൂറോയലെ ഭൂരിപക്ഷവും തള്ളിയത്. 9 അംഗങ്ങള്‍ പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പം നിന്നു. കോണ്‍ഗ്രസ്സുമായി യാതൊരു രാഷ്ട്രീയ ധാരണയും വേണ്ട എന്നാണ് കാരാട്ടിന്റെ നിലപാട്. അതേസമയം പിബിയിലെ ആറ് അംഗങ്ങള്‍ യെച്ചൂരിക്കൊപ്പം നിന്നു.
വിഷയത്തില്‍ കേന്ദ്രകമ്മറ്റിക്കുമുമ്പാകെ സമവായ ശ്രമങ്ങൾ ഉണ്ടാവാനാണ് സാധ്യത.അവൈലബിള്‍ പിബി ചേര്‍ന്നായിരിക്കും സമവായ ചര്‍ച്ച നടക്കുക. പിബി തള്ളിയ യെച്ചൂരിയുടെ രേഖയും അടുത്ത കേന്ദ്രകമ്മറ്റിയില്‍ വെക്കും.
Share this Article
Related Topics