ത്രിപുര: ത്രിപുരയില്‍ നിന്ന് മിസോറമിലേക്ക് തെരുവുനായ്ക്കളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറമിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കള്‍ സമ്മതിച്ചു. ഒരു നായ്ക്ക് 2000 മുതല്‍ 2500 രൂപ വരെ വില ലഭിക്കുമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. പട്ടിയിറച്ചിക്ക് മിസോറമില്‍ വന്‍ ഡിമാന്‍ഡാണ്.
Content Highlights: Police arrested two persons from Tripura-Mizoram border with 12 stray dogs.
Share this Article
Related Topics