ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം എക്‌സാം വാരിയേഴ്‌സിന് ഉറുദു പരിഭാഷ ഒരുങ്ങുന്നു. നടനും എംപിയുമായ ഋഷി കപൂര്‍ പുസ്തകം ഉറുദുവിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി വിജയമന്ത്രങ്ങള്‍ നിര്‍ദേശിച്ചുള്ള പുസ്തകമാണ് 'എക്‌സാം വാരിയേഴ്‌സ്'. ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, മറാത്തി ഭാഷകളില്‍ പുസ്തകം നിലവില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന മാര്‍ഗദര്‍ശി എന്ന വിശേഷണമാണ് പുസ്‌കത്തിനുള്ളത്.
രസകരമായ രീതിയില്‍ വായനക്കാരുമായി സംവദിക്കുന്ന പുസ്തകം പരീക്ഷാസമയത്തെ മാനസികസംഘര്‍ഷം മറികടക്കാന്‍ സഹായിക്കുന്ന യോഗാമുറകളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, ഋഷി കപൂര്‍ പുസ്തകം ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തുന്നു എന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.
content highlights: Rishi Kapoor,PM Narendra Modi’s book in Urdu?,
Share this Article
Related Topics