ന്യൂഡല്‍ഹി: വലയ സൂര്യഗ്രഹണം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം മോദിയുടെ ചിത്രം മീം ആയി(ട്രോള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിത്രം) മാറി. നിരവധി പേരാണ് മോദിയുടെ പുതിയ ചിത്രത്തെ ട്രോളാന്‍ ഉപയോഗിച്ചത്.
മോദിയുടെ ചിത്രം പുതിയ മീം ആയി മാറുന്നുവെന്നുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രിയും ട്രോളന്മാര്‍ക്ക് പ്രോത്സാഹനം നല്‍കി. മീമിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, സൂര്യഗ്രഹണം കാണാനായി മോദി ഉപയോഗിച്ച കൂളിങ് ഗ്ലാസിനെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. രണ്ടായിരത്തോളം ഡോളര്‍ വിലവരുന്ന (1.4 ലക്ഷത്തോളം രൂപ) കൂളിങ് ഗ്ലാസാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ജര്‍മന്‍ കമ്പനിയുടെ കൂളിങ് ഗ്ലാസാണെന്നുമാണ് പലരും ട്വീറ്റ് ചെയ്തത്.
ഡിസംബര്‍ 26 വ്യാഴാഴ്ചയിലെ വലയ സൂര്യഗ്രഹണം കാണാനായി മോദിയും തയ്യാറെടുത്തിരുന്നു. എന്നാല്‍ മേഘങ്ങള്‍ കാരണം അദ്ദേഹത്തിന് സൂര്യനെ കാണാന്‍ സാധിച്ചില്ല. കോഴിക്കോട്ടെയും മറ്റുസ്ഥലങ്ങളിലെയും തത്സമയ സംപ്രേഷണത്തിലൂടെയാണ് പ്രധാനമന്ത്രി വലയ സൂര്യഗ്രഹണം കണ്ടത്. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: pm modi solar eclipse photo became a meme for trolls, he welcomes that meme. discussion over his goggle, twitter users saying he wore maybach eye wear