ന്യൂല്‍ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദി രാജീവ് ഗാന്ധിക്ക് ആദരമര്‍പ്പിച്ചത്.
മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ രാവിലെ വീര്‍ഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തിയിരുന്നു.
1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. നാവികസേനയുടെ കപ്പല്‍ സ്വകാര്യ ആവശ്യത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മോദി ഉന്നയിച്ചിരുന്നത്. മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: PM Modi Pays Tribute To Rajiv Gandhi On His Death Anniversary