ഹൈദരാബാദ്: ജെയ്‌ഷെ മുഹമ്മദ് ചെകുത്താന്‍മാരുടെ സംഘമാണെന്ന് എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.
ഇന്ത്യയുടെ ധീരപുത്രന്‍ അഭിനന്ദന്‍ മാതൃരാജ്യത്ത് തിരിച്ചെത്തിയതില്‍ എം.ഐ.എം ഏറെ സന്തോഷിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ നമ്മുടെയും ശത്രുക്കളാണ്. രാഷ്ട്രീയ വിയോജിപ്പുകള്‍ എന്നുമുണ്ടാകും പക്ഷെ രാജ്യമാണ് ഏറ്റവും വലുത്. മസൂദ് അസറിനെ തടവിലിടാന്‍ പാകിസ്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ഹൈബരാബാദില്‍ ആവശ്യപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ വീഴ്ചയില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. തന്റെ നയതന്ത്രപരവും രാഷ്ട്രീയപരവുമായ പരാജയത്തെക്കുറിച്ചും രാജ്യത്തോട് വിശദീകരിക്കാന്‍ മോദി ബാധ്യസ്ഥനാണ്. എവിടെ നിന്നാണ് സ്ഫോടനത്തിനുള്ള ആര്‍.ഡി.എക്സ് വന്നത്. ചാവേറുകളുടെ ഡി.എന്‍.എ എവിടെ. ചാവേറിന്റേതെന്ന പേരില്‍ പുറത്തുവന്ന വീഡിയോയില്‍ കാണുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍ അയാള്‍ക്ക് എവിടുന്ന് ലഭിച്ചു. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് രാജ്യത്തിന് അറിയേണ്ടത്.
ധീരന്മാരായ ജവാന്മാരുടെ ത്യാഗത്തെ വോട്ടിനായി ഉപയോഗിച്ചാല്‍ അവരെ താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: PM Modi owes answer on action taken for intelligence failure says Owaisi
Share this Article
Related Topics