മോദി ഇന്ന് കേദാര്‍നാഥില്‍; ദീപാവലി ആഘോഷം അതിർത്തിയിൽ സൈനികരോടൊപ്പം


2017ല്‍ തറക്കല്ലിട്ട കേദാര്‍പുരി പുനര്‍നിര്‍മാണ പ്രൊജക്ടിന്റെ പുരോഗതിയും മോദി വിലയിരുത്തും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിക്കും. തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തിയില്‍ എത്തി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കും. 2017ല്‍ തറക്കല്ലിട്ട കേദാര്‍പുരി പുനര്‍നിര്‍മാണ പ്രൊജക്ടിന്റെ പുരോഗതിയും മോദി വിലയിരുത്തും.

രാവിലെ കേദാര്‍നാഥില്‍ രണ്ട് മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് പഞ്ചാബ് അതിർത്തിയിലേക്ക് വിമാനമാര്‍ഗം യാത്രയാകും. എന്നാല്‍ അതിർത്തിയിൽ ഏത് ഭാഗത്താണ് മോദി സന്ദര്‍ശനം നടത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ദീപാവലി സന്ദേശവും നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഗില്‍ഡിയാല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡുകളില്‍ മഞ്ഞ് നീക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു.

കേദാര്‍പുരി പുനര്‍നിര്‍മാണ പ്രൊജക്ടിനെ കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിക്കുന്ന മോദി പ്രൊജക്ടിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും കാണും.

content highlights: PM Modi in Kedarnath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram