മണിയുടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി


ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തില്‍ മന്ത്രി എം എം മണി നടത്തിയ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊമ്പിളൈ ഒരുമൈ സമരം സംസ്ഥാനത്ത് നടന്ന സ്ത്രികളുടെ കൂട്ടായ്മയാണ്. അവരെ ആക്ഷേപിക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിട്ടുള്ള കാര്യമല്ല.

ബാക്കി കാര്യങ്ങള്‍ പറഞ്ഞയാളോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram