കശാപ്പുനിരോധനം ആര്‍എസ്എസ് അജന്‍ഡ- മുഖ്യമന്ത്രി


1 min read
Read later
Print
Share

ഇന്ത്യയിലെ എല്ലാ മതവിഭാഗക്കാരിലും മാംസം കഴിക്കുന്നവരുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന പോഷകാഹാരമാണ് മാംസം. അതെല്ലാം മറന്നു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അറവുനിരോധനം ഏര്‍പ്പാടാക്കിയത്.

തിരുവനന്തപുരം: കശാപ്പ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയിലാണ് ഈ രാജ്യത്തിന്റെ അന്തസത്ത എന്നാല്‍ അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്ത് സംഘപരിവാര്‍ അക്രമം അഴിച്ചു വിട്ടത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം കാള,പോത്ത്, ഒട്ടകം, എരുമ എന്നീ മൃഗങ്ങള്‍ക്കും കശാപ്പ് നിരോധനം ബാധകമാണ്.

Read |ആഹാരത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വിലക്കില്ല-കുമ്മനം

Read| കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു

Read| കശാപ്പ് നിരോധനം വിധ്വംസക നടപടികളുടെ കേളികൊട്ട്: കോടിയേരി

Read| കശാപ്പ് നിരോധനം: വളരെ നേരത്തെ കൊണ്ടുവരേണ്ട നിയമം-കെ.സുരേന്ദ്രന്‍

Read| കശാപ്പ് നിരോധന ഉത്തരവ് ഭരണഘടനാ വിരുദ്ധം-എം.എം ഹസന്‍

Read| കന്നുകാലി കശാപ്പ് നിരോധനം; അനുവദിക്കില്ലെന്ന് കേരളം

ഇന്ത്യയിലെ എല്ലാ മതവിഭാഗക്കാരിലും മാംസം കഴിക്കുന്നവരുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന പോഷകാഹാരമാണ് മാംസം. അതെല്ലാം മറന്നു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അറവുനിരോധനം ഏര്‍പ്പാടാക്കിയത്.

ഇപ്പോള്‍ കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ ഇനി മത്സ്യം കഴിക്കുന്നതിനും നിരോധനം വരുമെന്നും അതിനാല്‍ ഇതിനെതിരെ ജനരോഷം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കന്നുകാലികളെ കൊണ്ടുപോകന്നവര്‍ക്കെതിരെ സംഘപരിവാറുകള്‍ അടുത്ത കാലത്ത് വലിയ ആക്രമണം അഴിച്ചുവിട്ടിരുന്നു. അത്തരം അക്രമങ്ങള്‍ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായതില്‍ നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആര്‍എസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അസാധു നോട്ടുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍

Apr 27, 2017


mathrubhumi

1 min

വിധി കേരളത്തില്‍ കൂടുതല്‍ നന്മയുണ്ടാക്കും -ആന്റണി

Dec 30, 2015


mathrubhumi

2 min

എം.ജി.ആറിന് വൃക്ക പകുത്തു നല്‍കിയതിന്റെ ഓര്‍മയില്‍ ലീലാവതി

Dec 25, 2015