ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറഞ്ഞത്.
വിലക്കുറവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതാണ് പെട്രോളിനും ഡീസലിനും നിരക്ക് കുറയാന്‍ കാരണമായത്.
പെട്രോളിയം കമ്പനികളുടെ ദ്വൈവാര യോഗത്തിലാണ് വിലകുറക്കാന്‍ തീരുമാനമായത്. ജനുവരിയില്‍ വില പുതുക്കിയതിന് ശേഷം ഇപ്പോഴാണ് ഇന്ധനവിലയില്‍ വ്യതിയാനം വരുന്നത്.
Share this Article
Related Topics