ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ പിന്‍വലിക്കണമെന്ന് കെ.കെ രാഗേഷ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടി റദ്ദുചെയ്യണമെന്നും ഇതിനായുള്ള അടിയന്തര നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ശൂന്യവേളയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ കുറച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും ലിറ്ററിന് എട്ടു രൂപയുടെ പുതിയ റോഡ് സെസ്സ് ഏര്‍പ്പെടുത്തി തീരുവ കുറച്ചതിന്റെ ഫലം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണുണ്ടായത്.
പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളയുമ്പോള്‍ സര്‍ക്കാര്‍ വാദിച്ചിരുന്നത് ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയനുസരിച്ചായിരിക്കും ഇനി പെട്രോളിന്റെ വില എന്നായിരുന്നു. എന്നാല്‍, ക്രൂഡോയിലിന്റെ വില ഉയരുമ്പോള്‍ പെട്രോള്‍ വില ഉയരുകയും ക്രൂഡോയിലിന്റെ വിലതാഴുമ്പോള്‍ അതിന്റെ ഫലം ഉപഭോക്താവിന് നിഷേധിക്കപ്പെടുകയുമാണുണ്ടായത്.
2014-ലില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 110 ഡോളര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 70 ഡോളര്‍ മാത്രമാണ് വില. 30 ഡോളര്‍ വരെയായി ബാരല്‍ വില കുറഞ്ഞപ്പോഴും എണ്ണ വില കുറക്കാതിരിക്കുകയാണ് കേന്ദ സര്‍ക്കാര്‍ ചെയ്തത്. എക്സൈസ് ഡ്യൂട്ടി അടിച്ചേല്‍പ്പിക്കുവാനുള്ള അവസരമാക്കി കേന്ദസര്‍ക്കാര്‍ ഇത് ഉപയോഗിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: petrol price, excise duty, K K Ragesh MP
Share this Article
Related Topics