ന്യൂഡല്‍ഹി: പെട്രോള്‍ വില കുത്തനേ കൂടുന്ന പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ധനമന്ത്രിക്ക് നിവേദനം നല്‍കി. ഇക്കാര്യം ബജറ്റില്‍ പരിഗണിക്കണമെന്നാണ് ആവശ്യം. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ വില. പൊതു ബജറ്റില്‍തന്നെ പ്രഖ്യാപനമുണ്ടാവണമെന്നാണ് പെട്രോളിയം മമന്ത്രാലത്തിന്റെ ആവശ്യം
ദക്ഷിണേഷ്യയില്‍ പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വിലയീടാക്കുന്ന രാജ്യമാണ് ഇന്ത്യ. വിലയില്‍ 40-50 ശതമാനം വരെ നികുതിയാണ്.
ആഗോള തലത്തില്‍ ഇന്ധന വില കുറഞ്ഞ 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ 9 തവണ എക്‌സൈസ് തീരുവ ഉയര്‍ത്തി. പിന്നീട് ഒരു തവണ മാത്രമാണ് തീരുവ കുറച്ചത്. നികുതി കുറക്കുന്നത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ വരുമാനത്തെ കാര്യമായി ബാധിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.2 ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ മാത്രം കേന്ദ്രത്തിന് ലഭിച്ചത്. പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
Share this Article
Related Topics