ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ധനവില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍വരും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് ഇന്ധനവില കുറയാന്‍ കാരണം. വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.
Share this Article
Related Topics