ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. നടപ്പ് സമ്മേളനത്തിൽ മുത്തലാഖ് ബില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യപന പ്രസംഗത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു..
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായിരിക്കും ബജറ്റില്‍ മുന്‍ഗണന നല്‍കും.
പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കാന്‍ സര്‍ക്കാരിനായി. അടല്‍ പെന്‍ഷന്‍ പദ്ധതി 80 ലക്ഷം പേര്‍ക്ക് ഉപകാരപ്രദമായി. വിള ഇന്‍ഷുറന്‍സ് 18 കോടി കര്‍ഷകര്‍ക്ക് ആശ്വാസമായി. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി 640 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയും - രാംനാഥ് കോവിന്ദ് തുടര്‍ന്നു.
പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സംവിധാനം എളുപ്പമാക്കി. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌ക്കോളര്‍ഷിപ്പുകള്‍ അനുവദിക്കും. പുതിയ ഇന്ത്യയുടെ നിര്‍മാണത്തിൽ 2018 നിര്‍ണായകമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ലോകസഭാ-രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് മാലാ റോഡ് പദ്ധതിക്ക് 5.35 ലക്ഷം രൂപ നീക്കിവെച്ചു. ക്ഷീരോത്പാദന മേഖലയ്ക്ക് 11,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പദ്ധതികള്‍ അനുവദിക്കുമെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.
ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ധനകാര്യമന്ത്രി ഇന്ന് ഇരുസഭകളിലും അവതരിപ്പിക്കും.