ചെന്നൈ: അണ്ണാഡിഎംകെയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് അയവുവന്നുവെങ്കിലും ലയന ചര്‍ച്ചകള്‍ക്ക് പുതിയ ഉപാധികളുമായി ഒപിഎസ് പക്ഷം രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയേയും ടിടിവി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ രേഖവേണമെന്ന് ഒ പനീര്‍ശെല്‍വം ക്യാമ്പ് ആവശ്യപ്പെട്ടു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയുടെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരന്റെയും രാജിക്കത്ത് കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശശികലയും ദിനകരനും പാര്‍ട്ടി നേതൃത്വത്തിലില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.
മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നതാണ് മറ്റൊരു ഉപാധി.
എന്നാല്‍ ഉപാധിരഹിത ചര്‍ച്ചയെ അംഗീകരിക്കൂവെന്നാണ് മുഖ്യമന്ത്രി പളനിസ്വാമിയും ക്യാമ്പും പറയുന്നത്.