പട്‌ന: 1965 ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബിഹാറിലെ പട്‌നയില്‍ ബി.ജെ.പി സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്റെ മണ്ണില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആ രാജ്യത്തെ കൂടുതല്‍ ശിഥിലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ കുറിച്ചും രാജ്‌നാഥ് സിങ് പരാമര്‍ശിച്ചു. ജമ്മു കശ്മീരിലെ നാലില്‍ മൂന്ന് ശതമാനം ആളുകളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ ഭീകരവാദം രൂപം കൊള്ളാനുള്ള ഏറ്റവും വലിയ കാരണങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എയുമാണ്. ഭീകരവാദം കശ്മീരിനെ രക്തരൂഷിതമാക്കി. ഇനി കാണട്ടെ പാകിസ്താന് എത്ര ധൈര്യമുണ്ടെന്ന്. എത്ര ഭീരവാദികളെ സൃഷ്ടിക്കുമെന്ന്- രാജ്‌നാഥ് സിങ് ആരാഞ്ഞു.
content highlights: pakistan shoul not commit mistakes of repeating 1965 and 1971 says rajnath singh
Share this Article
Related Topics