ന്യൂഡല്‍ഹി: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ കുറിച്ച് ഓര്‍മിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവസരം നല്‍കുന്ന ദിവസമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എഴുപതാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ണായക സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഇന്നു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഇന്ത്യയുടെ ഭാവിയെന്തെന്നു നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സമ്പത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമാണുള്ളതെന്നും ബഹുസ്വരതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കഴിവും പ്രാപ്തിയും ഒരേ പോലെ പരിഗണിക്കുന്ന സമൂഹമാണ് നിര്‍മിക്കേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Content Highlights: President Ram Nath Kovind addressed the nation today on the eve of the 70th Republic Day
Share this Article
Related Topics