ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്‌സ്പ്രസ് വെയുടെ ഉദ്ഘാടനത്തില്‍ താരങ്ങളായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ആറ് യുദ്ധവിമാനങ്ങള്‍.
305 കിലോമീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം തിങ്കളാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നടന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാധവിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ മുലായം സിങ് യാധവാണ് ആഗ്രയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലയുള്ള ഉന്നോയിലാണ് ആഗ്രാ മുതല്‍ ലക്‌നൗ വരെയുള്ള എക്‌സ്പ്രസ് വേയുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. ഈ എക്‌സ്പ്രസ് വേയുടെ വരവോടെ ഡല്‍ഹി - ഉത്തര്‍പ്രദേശ് യാത്ര ഒമ്പത് മണിക്കൂറില്‍ നിന്നും അഞ്ച് മണിക്കൂറായി ചുരുങ്ങും.3
ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ പ്രകടനങ്ങളും നടന്നു. ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനമായ സുഖോയിയും ഫ്രഞ്ച് നിര്‍മ്മിത യുദ്ധവിമാനമായ മിറാഷും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. എന്നാല്‍ സുഖോയി യുദ്ധവിമാനം ആദ്യ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും നായ കുറുകെ ചാടിയതു മൂലം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാല്‍ പണി എക്‌സ്പ്രസ് വേയുടെ പണിപൂര്‍ത്തിയാകും മുന്‍പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് ശരിയായില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി ആരോപിച്ചു.