കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 81 രൂപയ്ക്കടുത്തെത്തി. നഗരപരിധിക്ക് പുറത്ത് 81 കടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കൊച്ചിയിലും വില എണ്‍പതിലേക്ക് അടുക്കുകയാണ്. ഡിസല്‍ വില 72.75 രൂപയിലുമെത്തി. കോഴിക്കോട് നഗരപരിധിയില്‍ 80.58 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ വില 73.50 രൂപയിലുമെത്തി.
കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നാഴ്ചയോളം വര്‍ധിക്കാത്ത വിലയാണ് വോട്ടെടുപ്പ് കഴിഞ്ഞതോടെ 30 പൈസയോളം ദിവസവും കൂടിയത്. രാജ്യാന്തര വിപണിയില്‍ 2014-ന് ശേഷം ഏറ്റവും ഉയര്‍ന്ന എണ്ണവിലയും രൂപയുടെ മൂല്യത്തിന്റെ ഇടിവുമാണ് എണ്ണ വില വര്‍ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദിവസവും പെട്രോള്‍,ഡീസല്‍ വില കൂടിയിട്ടും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവാത്തതും തിരിച്ചടിയാവുന്നുണ്ട്.
Share this Article
Related Topics