ന്യൂഡല്‍ഹി: 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം മാറ്റി ദിവസേന നിരക്ക് നിശ്ചയിക്കുന്ന രീതിയിലേക്കെന്ന് റിപ്പോര്‍ട്ട്.
പൊതുമേഖല എണ്ണക്കമ്പനികള്‍ മെയ് ഒന്നുമുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് ദിവസേന എണ്ണവില മാറ്റുന്നത് പരീക്ഷിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ വിശാഖപട്ടണം, പുതുച്ചേരി നഗരങ്ങളിലാണ് മെയ് ഒന്നുമുതല്‍ ഇത് നടപ്പാക്കുക.
ജംഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഈ അഞ്ച് നഗരങ്ങളിലായി 200 പമ്പുകള്‍ ഉള്ളതായാണ് കണക്ക്. സ്വകാര്യ കമ്പനികളായ റിലയന്‍സും, എസ്സാറും ഈ മാതൃക വൈകാതെ പിന്തുടരുമെന്നാണ് റിപ്പോര്‍ട്ട്.
Share this Article
Related Topics