ഭുവനേശ്വര്‍: ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിജിത് അയ്യര്‍ മിത്രയ്ക്ക് മാപ്പു നല്‍കി ഒഡീഷ നിയമസഭയില്‍ പ്രമേയം പാസ്സാക്കി. നിയമസഭയുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്തുകൊണ്ടാണ് അഭിജിത് അയ്യര്‍ മിത്രയ്ക്ക് മാപ്പുനല്‍കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒരും മാസം മുന്‍പ് പുറത്തുവിട്ട വീഡിയോയിലാണ് അഭിജിത് കൊണാര്‍ക്ക് ക്ഷേത്രത്തെയും അവിടുത്തെ ശില്‍പങ്ങളെയും കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. കൂടാതെ നിയമസഭാംഗങ്ങള്‍ക്കെതിരെയും വീഡിയോയില്‍ മോശം പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിനെതിരെ അഭിജിത്തിനെതിരെ കേസെടുക്കുകയും ഒക്ടോബര്‍ 23ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക നിയമസഭാ സമിതി രൂപവത്കരിച്ചിരുന്നു. കഴിഞ്ഞ ദിവസം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഭിജിത് സംഭവത്തില്‍ പശ്ചാത്തപിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതായി സമിതി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ മാപ്പു നല്‍കി വിഷയം അവസാനിപ്പിക്കാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ നല്‍കി. ഒഡീഷയുടെ കല, സംസ്‌കാരം, ചരിത്രം, ജീവിതരീതി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഇദ്ദേഹത്തെ ബോധവത്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content highlights: Odisha, Abhijit Iyer Mitra, konark
Share this Article
Related Topics