ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി തയ്യാറാക്കിയ ചോദ്യാവലി വിവാദമാകുന്നു. മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് ആരോപണം. പുതിയ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നത് പൗരത്വ പട്ടിക തയ്യാറാക്കാന്‍ വേണ്ടിയാണെന്ന് മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു.
2020ലെ ദേശീയ ജനസംഖ്യ രജിസ്റ്ററിനായി വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇവയാണ്. പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പര്‍, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം , അച്ഛന്റെയും അമ്മയുടെയും ജനനതീയതി, ജനന സ്ഥലം താമസസ്ഥലം, ജനിച്ച സ്ഥലത്താണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു, ആധാര്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, എന്നിവയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ മാത്രം കൈമാറിയാല്‍ മതി. നല്‍കുന്ന വിവരങ്ങള്‍ സാധൂകരിക്കുന്നതിനായി അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല.
2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായുള്ള ചോദ്യാവലി തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെ പൈലറ്റ് സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വ്വേയില്‍ പാന്‍ കാര്‍ഡ് വിവരം കൈമാറാന്‍ ജനങ്ങൾ താത്പര്യപ്പെടാത്തതിനാല്‍ അന്തിമ ചോദ്യാവലിയിലൊഴിവാക്കി. 2010ലെ ചോദ്യാവലിയില്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020ല്‍ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്.
പുതുതായി വിവരങ്ങള്‍ തേടുന്നത് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനാണെന്ന് എകെ ആന്റണി ആരോപിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ഇപ്പോൾ ശേഖരിക്കുന്ന വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം തരുന്ന വിവരങ്ങള്‍.
content highlights: NPR questionare includes controversial questions, NRC